Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടി.ടി.ഇയെ മര്‍ദിച്ച സംഭവം: സീനിയര്‍സെക്ഷന്‍ എന്‍ജിനീയര്‍ അറസ്റ്റില്‍

text_fields
bookmark_border

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ടി.ടി.ഇയെ മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. റെയില്‍വേ മെക്കാനിക്കല്‍ വിഭാഗം സീനിയര്‍ സെക്്ഷന്‍ എന്‍ജിനീയര്‍ കുന്നാവ് അമ്പലത്തിന് സമീപം അമൃതം ഹൗസില്‍ പ്രവീണ്‍ കുമാറിനെ(45)യാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി സെഷന്‍സ് കോടതി ഉത്തരവ് പ്രകാരം ഇയാളെ രണ്ടുപേരുടെ ആള്‍ജാമ്യത്തില്‍ വിട്ടു.

തിരുവനന്തപുരം ഡിവിഷനിലെ സീനിയര്‍ ടിക്കറ്റ് എക്സാമിനര്‍ വിജയകുമാറിനെ മര്‍ദിച്ച സംഭവത്തിലാണ് അറസ്റ്റ്. കേസില്‍പെട്ടതിനെ തുടര്‍ന്ന് പ്രവീണ്‍കുമാര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ജാമ്യം ലഭിച്ചില്ല. തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാളെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യം നല്‍കണമെന്നായിരുന്നു കോടതി ഉത്തരവ്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ആള്‍ജാമ്യം നല്‍കിയത്. മറ്റൊരു പ്രതിയായ കരാറുകാരന്‍ കണ്ണൂര്‍ മുണ്ടയാട് സാന്ദ്ര വില്ലയില്‍ വിനുവിനെ (39) നേരത്തെ  അറസ്റ്റ് ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story