ബാര്‍കോഴ: കെ. ബാബുവിന്‍െറ ഹരജി ചീഫ് ജസ്റ്റിസിന് വിട്ടു
text_fieldsകൊച്ചി: ബാര്‍കോഴയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മന്ത്രി കെ. ബാബു നല്കിയ ഹരജി ഡിവിഷന്‍ബെഞ്ച് പരിഗണിക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കാന്‍ ചീഫ് ജസ്റ്റിസിന് വിട്ടു. ഇതിന്‍െ ഭാഗമായി ഹരജി രജിസ്ട്രിക്ക് കൈമാറാന്‍ ജസ്റ്റിസ് പി. ഉബൈദ് നിര്‍ദേശിച്ചു. ബാര്‍കോഴ കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് വി.എസ്. സുനില്‍കുമാര്‍ ഉള്‍പ്പെടെ നല്കിയ ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ബെഞ്ചിന് മുന്നിലുള്ള സാഹചര്യത്തില്‍ ഈ ഹരജിയും അതോടൊപ്പം പരിഗണിക്കാന്‍ വിടണമെന്ന കെ. ബാബുവിന്‍െറ അഭിഭാഷകന്‍െറ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി.
കേസില്‍ ദ്രുതപരിശോധന നടത്തി വിജിലന്‍സ് റിപ്പോര്‍ട്ട് നല്കിയ സാഹചര്യത്തില്‍ തുടര്‍ നടപടികളുണ്ടാകേണ്ടത് വിജിലന്‍സ് കോടതിയില്നിന്നാണെന്ന് കഴിഞ്ഞദിവസം സിംഗ്ള്‍ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. തുടരന്വേഷണം നടത്താന്‍ ആവശ്യമായ തെളിവുണ്ടോയെന്ന് കേസ് പരിഗണിക്കുന്ന തൃശൂര്‍ വിജിലന്‍സ് കോടതിയാണ് പരിശോധിക്കേണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
