Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവല്ലെന്ന്​ സ്വയം തോന്നുവർക്ക്​ മാറിനിൽക്കാം –ഉമ്മൻചാണ്ടി

text_fields
bookmark_border
യുവാവല്ലെന്ന്​ സ്വയം തോന്നുവർക്ക്​ മാറിനിൽക്കാം –ഉമ്മൻചാണ്ടി
cancel

തിരുവനന്തപുരം:   തെരഞ്ഞെടുപ്പിൽ നിന്ന് ടി.എന്‍ പ്രതാപെൻറ പിന്മാറ്റം ചൂണ്ടിക്കാട്ടി കെ.പി.സി.സി അധ്യക്ഷന്‍ വിഎം സുധീരൻ നടത്തിയ  പ്രസ്താവനക്ക് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുെട മറുപടി. യുവാവല്ലെന്ന് സ്വയം തോന്നുന്നവര്‍ക്ക് മത്സരരംഗത്തു നിന്ന് പിന്‍മാറാമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. മത്സരിക്കുന്നത് ജനസേവനത്തോടുള്ള ആര്‍ത്തി കൊണ്ടുമാകാം. അതിനെ സ്ഥാനമോഹത്തിനോടുള്ള ആര്‍ത്തിയായി കാണേണ്ടതില്ല. മത്സരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് പാര്‍ട്ടിയും മത്സരിക്കുന്നവരും ആണ്. ആരെയും നിർബന്ധിച്ച് മത്സരിപ്പിക്കാനാവില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

യുവാക്കൾക്ക് അവസരം നൽകുന്നതിനായി ടി.എന്‍ പ്രതാപന്‍ മത്സരരംഗത്ത് നിന്ന് സ്വയം പിന്മാറിയത് ചൂണ്ടിക്കാട്ടിയായിരുന്നു സുധീരെൻറ പ്രസ്താവന.  പ്രായമായവര്‍ തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് സ്വയം മാറിനില്‍ക്കണമെന്ന് സുധീരൻ ആവശ്യപ്പെട്ടു. വിഎസ് അച്യുതാനന്ദെൻറ പേരെടുത്ത് പറഞ്ഞായിരുന്നു സുധീരെൻറ വിമർശം. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story