Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ. രാധാകൃഷ്ണന് എം.എല്‍.എ സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി
text_fieldsbookmark_border
തൃശൂര്‍: സി.പി.എം ജില്ലാ സെക്രട്ടറിയുടെ ചുമതല കെ. രാധാകൃഷ്ണന് എം.എല്‍.എക്ക്. ജില്ലാ കമ്മിറ്റി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. നിലവിലെ ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് സെക്രട്ടറിയുടെ ചുമതല രാധാകൃഷ്ണന് നല്‍കിയത്.
കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളില്‍ ചേലക്കര മണ്ഡലത്തിന്‍െറ പ്രതിനിധിയായി നിയമസഭയില്‍ എത്തിയ രാധാകൃഷ്ണന് ചേലക്കര തോന്നൂര്‍ക്കര സ്വദേശിയാണ്. മന്ത്രിയും സ്പീക്കറുമായിട്ടുള്ള അദ്ദേഹം സി.പി.എം സംസ്ഥാന സമിതിയംഗവും പാര്‍ട്ടിയുടെ പട്ടികജാതി ക്ഷേമ വിഭാഗത്തിന്‍െറ ദേശീയ കണ്‍വീനറുമാണ്. ഇത്തവണ രാധാകൃഷ്ണന് മത്സരിക്കുന്നില്ല. ദേശമംഗലം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ അംഗവുമായ യു.ആര്. പ്രദീപാണ് ചേലക്കരയില്‍ സി.പി.എം സ്ഥാനാര്‍ഥി.
Next Story
