Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എറണാകുളത്ത് അവധികാല ക്ലാസുകൾ നിരോധിച്ചു

text_fields
bookmark_border
എറണാകുളത്ത് അവധികാല ക്ലാസുകൾ നിരോധിച്ചു
cancel

കൊച്ചി: മേയ് 22 വരെ ജില്ലയിൽ അവധികാല ക്ലാസുകൾ ജില്ലാ കലക്ടർ നിരോധിച്ചു. സൂര്യാതപം മൂലമുള്ള അപകടങ്ങൾ ജില്ലയിൽ വർധിക്കുന്ന സാഹചര്യത്തിലും താപതരംഗങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലുമാണ് നടപടി.

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകൾ അടക്കമുള്ള വിദ്യാലയങ്ങളിലും കോളജുകളിലും മേയ് 22 വരെ സമ്മർ ക്ലാസുകളും സ്‌പെഷ്യൽ ക്ലാസുകളും നടത്തുന്നത് നിരോധിച്ചാണ് കലക്ടർ ഉത്തരവിറക്കിയത്. പ്രൊഫഷണൽ കോളജുകൾക്കും മുൻനിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്കും ഉത്തരവ് ബാധകമല്ല.

സാഹചര്യം വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ ഉത്തരവിൽ ഭേദഗതി വരുത്തുന്നതായിരിക്കും. ഉത്തരവ് ലംഘിക്കുന്ന സ്ഥാപന മേധാവികളെ അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയമാക്കുമെന്നും കലക്ടർ അറിയിച്ചു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story