Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിലെ എന്‍.ഡി.എ പ്രഖ്യാപനം തട്ടിപ്പ് –ശിവസേന

text_fields
bookmark_border
കേരളത്തിലെ എന്‍.ഡി.എ പ്രഖ്യാപനം തട്ടിപ്പ് –ശിവസേന
cancel

തിരുവനന്തപുരം: കേരളത്തില്‍ എന്‍.ഡി.എ നിലവില്‍വന്നതായി ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രഖ്യാപനം രാഷ്ട്രീയ തട്ടിപ്പാണെന്ന് ശിവസേന കേരള രാജ്യ പ്രമുഖ് എം.എസ്. ഭുവനചന്ദ്രന്‍. ദേശീയതലത്തിലെ ഘടകകക്ഷികളോട് ആലോചിക്കാതെയാണ് പുതിയ കക്ഷികളെ ചേര്‍ത്തത്. പേരിനുപോലും അടിത്തറ ഇല്ലാത്തവരാണ് സഖ്യത്തില്‍ ചേര്‍ത്ത പല പാര്‍ട്ടികളും. ഒരു പ്രധാന കക്ഷി ഇപ്പോള്‍തന്നെ ഒരു മുന്നണിയുമായി രഹസ്യബാന്ധവം ഉണ്ടാക്കിയ കാര്യം പരസ്യമായ രഹസ്യമാണ്.
 ബി.ജെ.പിയുടെ വോട്ട് കച്ചവടത്തെ ചോദ്യം ചെയ്യും എന്ന ഭയത്തിലാണ് കേന്ദ്രതലത്തിലെ പ്രധാന സഖ്യകക്ഷിയായ ശിവസേനയെ ഒപ്പം നിര്‍ത്താന്‍ ബി.ജെ.പി മടിക്കുന്നതെന്നും പ്രസ്താവനയില്‍ ഭുവനചന്ദ്രന്‍ പറഞ്ഞു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story