Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂരിന്‍റെ ജലക്ഷാമത്തെ കാണിക്കാന്‍ നികേഷിന്‍റെ ‘കലക്കന്‍’ വിഡിയോ

text_fields
bookmark_border
കണ്ണൂരിന്‍റെ ജലക്ഷാമത്തെ കാണിക്കാന്‍ നികേഷിന്‍റെ ‘കലക്കന്‍’ വിഡിയോ
cancel

കോഴിക്കോട്: ജനങ്ങളുടെ പ്രാഥമിക ആവശ്യമായ കുടിവെള്ളം പോലും നിഷേധിക്കുന്ന ഭരണ പ്രതിനിധികള്‍ക്ക് മുന്നിലേക്ക് ‘കലക്കന്‍’ വിഡിയോയുമായി അഴിക്കോട് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.വി നികേഷ് കുമാര്‍. മാധ്യമ പ്രവര്‍ത്തകരുടെ ഭാഷയില്‍ ‘സ്റ്റാന്‍റ് അപ്’ എടുത്താണ് നിഷേക് തന്‍റെ പ്രചാരണം കൊഴുപ്പിക്കുന്നത്. മണ്ഡലത്തിലെ ഒരു വീട്ടില്‍ എത്തിയ നിഷേക് കിണറ്റില്‍ ഇറങ്ങിയാണ്  പ്രദേശത്തെ കുടിവെള്ളത്തിന്‍റെ അവസ്ഥയെ കുറിച്ച് ജനങ്ങളോട് പറയുന്നത്. കലങ്ങിയതും ഉപ്പിന്‍റെ അംശമുള്ളതുമായ വെള്ളം കുടിക്കാന്‍ വിധിക്കപ്പെട്ട നാട്ടുകാരെ ജനപ്രതിനിധികള്‍ അവണഗിക്കുന്ന തുടര്‍ച്ചക്ക് ഇത്തരത്തില്‍ അന്ത്യം കുറിക്കാമെന്നാണ് നികേഷിന്‍റെ കണക്കുകൂട്ടല്‍. മാധ്യമപ്രവര്‍ത്തകരുടെ ശൈലിയില്‍ മണ്ഡലത്തിലെ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന തന്‍റെ ഫേസ്ബുക്ക് പേജായ ‘ഗുഡ്മോണിങ് അഴിക്കോടി’ല്‍ ആണ് ഈ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കിണറ്റില്‍ ഇറങ്ങി ഒരു ബക്കറ്റില്‍ വെള്ളം കോരിയെടുക്കുന്നതും അതിനുശേഷം കിണറ്റില്‍ നിന്ന് തിരികെ കയറുന്നതും വിഡിയോയില്‍ ഉണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story