Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബിജി മോള്‍ തറയിലും തറയാണെന്ന് വെള്ളാപ്പള്ളി നടേശന്‍
text_fieldsbookmark_border
കോട്ടയം : മുണ്ടക്കയത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പീരുമേട് എം.എല്‍.എ ബിജി മോളെ അധിക്ഷേപിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഈഴവസമുദായത്തെ എതിര്‍ക്കുന്ന ബി.ജി മോള്‍ തറയിലും തറയാണെന്നും അവര്‍ക്ക് തെരെഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നല്‍കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തനിക്കെതിരെ ഒരു പത്രത്തില്‍ വന്ന വാര്‍ത്ത ബിജിമോള്‍ വീടു വീടാന്തരം കയറി പ്രചരിപ്പിക്കുകയാണ്. ബി.ജി മോള്‍ക്ക് ഭ്രാന്താണെന്നും സ്ത്രീ പീഡന വിരുദ്ധ നിയമം നിലവില്‍ ഇല്ളെങ്കില്‍ ആരെങ്കിലും അവളെ അടിച്ച് കൊട്ടയില്‍ തള്ളുമായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Next Story
