തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി ഇന്ന് കൊച്ചിയില്‍
text_fieldsകൊച്ചി: എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച കൊച്ചിയില്‍ എത്തും. തൃപ്പൂണിത്തുറ പുതിയകാവ് ഗ്രൗണ്ടില്‍ വൈകുന്നേരം ഏഴിന് നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുന്ന മോദി എട്ടോടെ മടങ്ങും. വൈകീട്ട് 6.30ന് നേവല്‍ ബേസില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം പുതിയകാവ് ഗ്രൗണ്ടിലത്തെും.
പ്രചാരണ യോഗത്തില്‍ പങ്കെടുത്തശേഷം ഡല്‍ഹിക്കാണ് മടക്കം. തൃപ്പൂണിത്തുറയിലെ പ്രചാരണ യോഗത്തിന്‍െറ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ബി.ജെ.പി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈകുന്നേരം 4.30 മുതല്‍ ജില്ലയിലെ മറ്റ് മണ്ഡലങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ക്ക് പുതിയകാവ് ഗ്രൗണ്ടിലേക്ക് പ്രവേശിക്കാം. വെങ്കിടേശ്വര സ്കൂളിലാണ് പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയത്. അരലക്ഷത്തോളം പേര്‍ക്ക് ഇരിപ്പിടങ്ങള്‍ സജ്ജമാണ്.
