Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാമോലിൻ: സുപ്രീംകോടതി പരാമര്‍ശം യു.ഡി.എഫിന് തിരിച്ചടിയെന്ന് വി.എസ്
text_fieldsbookmark_border
പാലക്കാട്: പാമോലിൻ കേസിലെ സുപ്രീംകോടതി പരാമര്‍ശം യു.ഡി.എഫ് എന്ന ഐക്യ അഴിമതി മുന്നണി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. കൊല്ലമായി പാമോലിൻ കേസിലെ അഴിമതിക്കാര്‍ക്കെതിരെ താന്‍ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തിനുള്ള അംഗീകാരം കൂടിയാണ് കോടതി വിധിയെന്നും വി.എസ് ചൂണ്ടിക്കാട്ടി.
അഭിമാനത്തിന്റെ ലവലേശമെങ്കിലും ഉണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി ഉടന്‍ മുഖ്യമന്ത്രി പദവി ഒഴിയണം. കളങ്കിത വ്യക്തിത്വങ്ങളുമായുള്ള യു.ഡി.എഫ് നേതൃത്വത്തിനുള്ള ബന്ധമാണ് അത്തരക്കാര്ക്കെതിരെയുള്ള പരാതികള്‍ ആരോരുമറിയാതെ കാര്പ്പെറ്റിനടിയില്പ്പോകാന് കാരണമെന്ന് വി.എസ് ആരോപിച്ചു.
Next Story
