Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വോട്ട് കച്ചവടം നടന്നില്ലെങ്കിൽ എൽ.ഡി.എഫിന് 100 സീറ്റ്: വി.എസ്

text_fields
bookmark_border
വോട്ട് കച്ചവടം നടന്നില്ലെങ്കിൽ എൽ.ഡി.എഫിന് 100 സീറ്റ്: വി.എസ്
cancel

കോഴിക്കോട്: ബി.ജെ.പിയും യു.ഡി.എഫും വോട്ട് കച്ചവടം നടത്തിയിട്ടില്ലെങ്കിൽ എൽ.ഡി.എഫിന് 100 സീറ്റ് ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. ഫേസ്ബുക്ക് പേജിലൂടെയാണ് തന്‍റെ നിലപാട് വി.എസ് വ്യക്തമാക്കിയത്. ജനാധിപത്യത്തിലെ ഏറ്റവും വലിയ അവകാശവും ആയുധവുമാണല്ലോ വോട്ട്. അത് കേരളീയർ ശരിയായ വിധത്തിൽ വിനിയോഗിച്ചു എന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നതെന്നും വി.എസ് വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

നന്ദി,
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ പാലിക്കുന്നതിന് വേണ്ടിയാണ് ഔദ്യോഗികമായി പ്രചാരണം അവസാനിച്ചതിന് ശേഷം സാമൂഹിക മാധ്യമങ്ങളിൽ നിന്നും മാറി നിന്നത്. ഇന്ന് മുതൽ വീണ്ടും സജീവമാവുകയാണ്.

ഈ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ച മുഴുവൻ പേരെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. ജനാധിപത്യത്തിലെ ഏറ്റവും വലിയ അവകാശവും ആയുധവുമാണല്ലോ വോട്ട്. അത് കേരളീയർ ശരിയായ വിധത്തിൽ വിനിയോഗിച്ചു എന്ന സൂചന നൽകുന്ന എക്സിറ്റ് പോൾ ഫലങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ബി.ജെ.പിയും യു.ഡി.എഫും വോട്ട് കച്ചവടം നടത്തിയിട്ടില്ലെങ്കിൽ തെരഞ്ഞെടുപ്പിന്‍റെ തുടക്കത്തിൽ ഞാൻ പ്രഖ്യാപിച്ചതു പോലെ 100 സീറ്റ് എന്ന ലക്ഷ്യത്തിലേക്ക് എൽ.ഡി.എഫ്. എത്തി ചേരാവുന്ന സാഹചര്യങ്ങളാണ് നിലവിലുള്ളത്.

അതിനായി പ്രയത്നിച്ച മുഴുവൻ എൽ.ഡി.എഫ് പ്രവർത്തകരെയും അഭിനന്ദിക്കുന്നതിനൊടൊപ്പം വോട്ടവകാശം വിനിയോഗിച്ച മുഴുവൻ ജനാധിപത്യ വിശ്വാസികൾക്കും നന്ദിയും രേഖപ്പെടുത്തുന്നു.

 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story