Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഖ്യമന്ത്രിയാകുമോ എന്ന് പറയാനാവില്ല: വി.എസ്
text_fieldsbookmark_border
തിരുവനന്തപുരം: മുഖ്യമന്ത്രി ആരാകണമെന്ന് പാർട്ടി തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. മറ്റുള്ളവരുടെ അഭിപ്രായം തന്റെ പരിഗണനയിലില്ല. തീരുമാനം എന്താകുമെന്ന് മുൻകൂറായി പറയാനാവില്ല. പാർട്ടി പറഞ്ഞാൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കും. ജനങ്ങൾക്ക് പലതും ചിന്തിക്കാം. മാധ്യമങ്ങൾ പറയുന്നത് അവിശ്വസിക്കുന്നില്ലെന്നും വി.എസ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 85 മുതൽ 95 സീറ്റുകൾ വരെ കിട്ടും. മലമ്പുഴയിൽ മുൻപത്തേക്കാൾ കൂടുതൽ വോട്ട് ലഭിക്കും. കെ.എം. മാണി അടക്കമുള്ളവർ തോൽക്കാൻ സാധ്യതയുണ്ടെന്നും വിഎസ് പറഞ്ഞു.
Next Story
