Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടതുപക്ഷത്തെ നേരിടുമെന്ന കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം ആര്‍.എസ്.എസ് നടപ്പാക്കുന്നു –മന്ത്രി എ.സി. മൊയ്തീന്‍

text_fields
bookmark_border
ഇടതുപക്ഷത്തെ നേരിടുമെന്ന കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം ആര്‍.എസ്.എസ് നടപ്പാക്കുന്നു –മന്ത്രി എ.സി. മൊയ്തീന്‍
cancel

ഏങ്ങണ്ടിയൂര്‍: ഇടതുപക്ഷത്തെ നേരിടുമെന്ന കേന്ദ്രമന്ത്രിയുടെ പരസ്യ പ്രഖ്യാപനം കേരളത്തില്‍ ആര്‍.എസ്.എസ് നടപ്പാക്കുകയാണെന്ന് സഹകരണ മന്ത്രി എ.സി. മൊയ്തീന്‍. കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ ശശികുമാറിന്‍െറ പൊക്കുളങ്ങര കടപ്പുറത്തെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
 ശശികുമാറിന്‍െറ കൊലപാതകത്തിനും ഗൂഢാലോചനക്കും നേതൃത്വം നല്‍കിയവര്‍ക്കെതിരെ തെളിവ് സഹിതം പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇവരെയെല്ലാം പൊലീസ് ഒഴിവാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. ക്രിമിനലുകളുടെ സംരക്ഷണമല്ല ജനങ്ങളുടെ സംരക്ഷണമാണ് പൊലീസ് നിര്‍വഹിക്കേണ്ടത്. അക്രമികളെ സംരക്ഷിക്കുന്ന പൊലീസുദ്യോഗസ്ഥരുടെ നടപടികള്‍ പരിശോധിക്കും- മന്ത്രി പറഞ്ഞു. കേസ് അന്വേഷണം സംബന്ധിച്ച പരാതികള്‍ അയല്‍വാസികളും നാട്ടുകാരും മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. മന്ത്രിക്ക് അകമ്പടിയായത്തെിയ വലപ്പാട് സി.ഐ ആര്‍. രതീഷ്കുമാറിനോട് കേസന്വേഷണം സംബന്ധിച്ച് മന്ത്രി നീരസം പ്രകടിപ്പിച്ചു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story