Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫോണ്‍വിളി മുറിയല്‍ മറച്ചുവെക്കുന്ന സാങ്കേതികവിദ്യയെക്കുറിച്ച് അന്വേഷണം
text_fieldsbookmark_border
ന്യൂഡല്‍ഹി: കാള്‍ മുറിയുന്നത് മറച്ചുവെക്കാന്‍ മൊബൈല്‍ സേവനദാതാക്കള്‍ സ്വീകരിക്കുന്ന സാങ്കേതികവിദ്യയെക്കുറിച്ച് (കാള്‍ ഡ്രോപ് മാസ്കിങ് ടെക്നോളജി) അന്വേഷിക്കാന്‍ ടെലികോം മന്ത്രാലയം, ട്രായ് എന്നിവയോട് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. സാധാരണയായി സംസാരിക്കുന്നയാള്‍ പരിധിക്ക് പുറത്തത്തെുമ്പോള്‍ കാള്‍ സ്വയം വിച്ഛേദിക്കപ്പെടുകയും നിലവിലെ നിയമമനുസരിച്ച് ഇത് മുറിഞ്ഞ കാള്‍ ആയി പരിഗണിക്കപ്പെടുകയുമാണ് ചെയ്യുന്നത്. എന്നാല്‍, പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോള്‍, പരിധിക്കു പുറത്തായാലും വിളിക്കുന്നയാളോ സ്വീകരിക്കുന്നയാളോ വിച്ഛേദിക്കാന്‍ തീരുമാനിക്കുന്നതുവരെ കാള്‍ കൃത്രിമമായി നിലനില്ക്കുകയും സംസാരിക്കാനായില്ളെങ്കിലും മുഴുവന്‍ സമയത്തിനും ഉപയോഗിക്കുന്നയാള്‍ തുക നല്‍കേണ്ടിയും വരുന്നു.
Next Story
