Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാര്‍ഥിക്ക് ചൂരല്‍ പ്രയോഗം; അധ്യാപകനെതിരെ കേസെടുത്തു

text_fields
bookmark_border
വിദ്യാര്‍ഥിക്ക് ചൂരല്‍ പ്രയോഗം; അധ്യാപകനെതിരെ കേസെടുത്തു
cancel

ആദൂര്‍: വിരല്‍കെട്ട് പൊട്ടിച്ച് ശബ്ദമുണ്ടാക്കിയ വിദ്യാര്‍ഥിയെ ചൂരല്‍ കൊണ്ട് അടിച്ചുപരിക്കേല്‍പിച്ചതായി പരാതി. പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സ തേടി. ആദൂര്‍ മഞ്ഞംപാറയിലെ  ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ഒമ്പതാം  ക്ളാസ് വിദ്യാര്‍ഥി അജ്മല്‍ റോഷനെ (14)യാണ് ചൂരല്‍ കൊണ്ട് അടിച്ചുപരിക്കേല്‍പിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ക്ളാസ്  നടക്കുന്നതിനിടെ അജ്മല്‍ കൈവിരല്‍കെട്ട് പൊട്ടിച്ച് ശബ്ദമുണ്ടാക്കിയിരുന്നതായി പറയുന്നു. ശബ്ദംകേട്ട് ക്ഷുഭിതനായ അധ്യാപകന്‍ ഖാലിദ്, കുട്ടിയെ ചൂരല്‍ വടികൊണ്ടടിക്കുകയായിരുന്നു.

സ്കൂള്‍വിട്ട് വീട്ടിലത്തെുമ്പോഴേക്കും കുട്ടിയുടെ കൈമുഴുവന്‍ ചൂരലടികൊണ്ട് പൊട്ടിവീര്‍ത്തിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ അധ്യാപകന്‍ ഖാലിദിനെതിരെ പൊലീസ് കേസെടുത്തു. അധ്യാപകനെ സ്കൂളില്‍ നിന്ന് പിരിച്ചുവിട്ടതായി മാനേജ്മെന്‍റ് അറിയിച്ചു. ഖാലിദ്  ഒളിവിലാണെന്നും സ്റ്റേഷനില്‍ നിന്നും ജാമ്യത്തിന് വകുപ്പില്ളെന്നും എസ്.ഐ സതേഷ് പറഞ്ഞു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story