Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യവസായ വകുപ്പിലെ നിയമനം; വിജിലൻസ് ​അന്വേഷണം വേണമെന്ന് പ്രതിപക്ഷം

text_fields
bookmark_border
വ്യവസായ വകുപ്പിലെ  നിയമനം; വിജിലൻസ് ​അന്വേഷണം വേണമെന്ന് പ്രതിപക്ഷം
cancel

തിരുവനന്തപുരം: വ്യവസായ വകുപ്പിൽ സ്വന്തക്കാരെ നിയമിച്ച വ്യവസായ മന്ത്രി ഇ.പി ജയരാജ​െൻറ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്ത്. മന്ത്രി നടത്തിയത്​ നഗ്​നമായ അഴിമതിയാണെന്ന് നേതാവ്​ രമേശ്​ ചെന്നിത്തല വ്യക്തമാക്കി. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്​ വിജിലൻസ്​ ഡയറക്​ടർക്ക്​ കത്തയച്ചതായും ചെന്നിത്തല പറഞ്ഞു.

സംഭവത്തിൽ മന്ത്രിക്ക്​ മൂന്ന്​ വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാം. ഇത്​ സത്യപ്രതിജ്ഞാ ലംഘനമാണ്. താക്കോല്‍ സ്ഥാനങ്ങളില്‍ ബന്ധുക്കളെ നിയമിക്കുക വഴി വലിയ അഴിമതി നടത്താനായിരുന്നു പദ്ധതിയെന്നും ചെന്നിത്തല ആരോപിച്ചു. ആരോപണ വിധേയനായ ഇ.പി ജയരാജൻ  മന്ത്രി സ്​ഥാനം രാജിവെക്കണമെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ വി.എം സുധീരനും ആവശ്യപ്പെട്ടു. ജയരാജനതിരെ ബിജെ.പി നേതാവ് കെ.സുരേന്ദ്രനും വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി.

ജയരാജന്‍െറ ഭാര്യാസഹോദരിയും കണ്ണൂര്‍ എം.പിയുമായ പി.കെ. ശ്രീമതിയുടെ മകനായ സുധീര്‍ നമ്പ്യാരെ  കെ.എസ്.ഐ.ഇ എം.ഡിയായി നിയമിച്ച് ഉത്തരവിറങ്ങിയിരുന്നു. ഇത്​​ വൻ വിവാദമായതോടെ ഉത്തരവ്​ വ്യവസായ വകുപ്പ്​ പിൻവലിക്കുകയും ചെയ്​തിരുന്നു. നിയമനവിവാദത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു വ്യവസായ മന്ത്രി ഇപി ജയരാജ​െൻറ പ്രതികരണം.  ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഉന്നയിക്കട്ടെ. എല്ലാ ആരോപണങ്ങള്‍ക്കും അവസാനം മറുപടി പറയും. ആരോപണം ഉന്നയിക്കുന്നവരുടെ പേരുകള്‍ താന്‍ കേട്ടിട്ട് പോലുമില്ലെന്നും ജയരാജന്‍ കൊച്ചിയില്‍ പറഞ്ഞു.

 

മന്ത്രി ഇ.പി ജയരാജനതിരെ വിജിലൻസ് ഡയറക്ടർക്ക് ബിജെ.പി നേതാവ് കെ.സുരേന്ദ്രൻ നൽകിയ പരാതി
 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story