Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരീക്ഷകള്‍ മാറ്റി; പി.എസ്.സി പരീക്ഷകളില്‍ മാറ്റമില്ല

text_fields
bookmark_border
പരീക്ഷകള്‍ മാറ്റി; പി.എസ്.സി പരീക്ഷകളില്‍ മാറ്റമില്ല
cancel

തിരുവനന്തപുരം: വ്യാഴാഴ്ച പി.എസ്.സി നിശ്ചയിച്ച പരീക്ഷകളിലോ അഭിമുഖങ്ങളിലോ മാറ്റമില്ലെന് അധികൃതര്‍ അറിയിച്ചു. കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൊച്ചി പനങ്ങാട് ഫിഷറീസ് സര്‍വകലാശാലയില്‍ (കുഫോസ്) വ്യാഴാഴ്ച നടത്താനിരുന്ന ബി.എഫ്.എസ്.സി പരീക്ഷകള്‍ മാറ്റി. കൊച്ചി സര്‍വകലാശാലയില്‍ വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും സെനറ്റ് യോഗവും മാറ്റിവെച്ചു.

സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ആക്ടിങ് ചെയര്‍പേഴ്സന്‍ പി. മോഹന്‍ദാസ് വ്യാഴാഴ്ച മാവേലിക്കര റെസ്റ്റ്ഹൗസില്‍ നടത്താനിരുന്ന സിറ്റിങ് ഒക്ടോബര്‍ 18ലേക്ക് മാറ്റി. സ്ഥലത്തില്‍ മാറ്റമില്ല. നോട്ടീസ് ലഭിച്ചവര്‍ അന്നേദിവസം എത്തണമെന്ന് കമീഷന്‍ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story