Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്രൂപ്പുരാഷ്ട്രീയം കളിക്കുന്നവര്‍ക്കെതിരെ രാഹുലിന് പരാതി

text_fields
bookmark_border
  • ഭീഷണിപ്പെടുത്തിയ ഗ്രൂപ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യം
ഗ്രൂപ്പുരാഷ്ട്രീയം കളിക്കുന്നവര്‍ക്കെതിരെ രാഹുലിന് പരാതി
cancel

തിരുവനന്തപുരം: സംഘടനാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  യൂനിറ്റ്തലത്തില്‍പോലും ചേരിതിരിവുണ്ടാക്കി ഗ്രൂപ്പുരാഷ്ട്രീയം  കളിക്കുന്ന നേതാക്കള്‍ക്കെതിരെ ഗ്രൂപ്പില്ലാത്തവരുടെ കൂട്ടായ്മ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും എന്‍.എസ്.യു നേതൃത്വത്തിനും പരാതി നല്‍കി. ഗ്രൂപ്പിനെതിരെ രംഗത്തുവന്നവര്‍ വി.ടി. ബല്‍റാമിനെ ഉദ്ഘാടകനാക്കി  തലസ്ഥാനത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചതിനെതിരെ എ, ഐ വിഭാഗങ്ങള്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് കെ.എസ്.യു മുന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് ടി.ആര്‍. രാജേഷ്, ജില്ലാ നേതാക്കളായ അജയ് കുര്യാത്തി, വിഷ്ണു,സദ്ദാം, അസീം തുടങ്ങിയവര്‍ ചേര്‍ന്ന് പരാതി നല്‍കിയത്.  ഗ്രൂപ്പിസം തടഞ്ഞില്ളെങ്കില്‍ സംഘടന ഛിന്നഭിന്നമാകും. കെ.എസ്.യുവിലെങ്കിലും ഗ്രൂപ്പിസം വിലക്കാന്‍ അഖിലേന്ത്യാനേതൃത്വം തയാറാകണം. ഗ്രൂപ്പിനതീതമായി നിലപാട് സ്വീകരിച്ചതിന്‍െറ പേരില്‍ തങ്ങളെ ഭീഷണിപ്പെടുത്തിയ ഗ്രൂപ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story