കണ്ണൂരിൽ ആര്.എസ്.എസ് പ്രവര്ത്തകന് വെട്ടേറ്റുമരിച്ചു; ജില്ലയിൽ ഇന്ന് ഹർത്താൽ
text_fieldsകണ്ണൂര്‍: തില്ലേങ്കരിയിൽ ആര്.എസ്.എസ് പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചതിനെ തുടർന്ന് ജില്ലയിൽ ഇന്ന് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താലിൽ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയതായി ബി.ജെ.പി നേതൃത്വം അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ തില്ലങ്കേരി പഞ്ചായത്ത് ഓഫിസിന് സമീപം പുള്ളിപ്പൊയിൽ പന്നിയോടന്‍ വീട്ടില്‍ വിനീഷ് (26)നെയാണ് വെട്ടേറ്റ നിലയില്‍ കണ്ടത്തെിയത്. വിവരമറിഞ്ഞത്തെിയ പൊലീസ്, വിനീഷിനെ ഉടന്‍ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചിരുന്നു. തില്ലങ്കേരിയിലെ വാസു-പത്മിനി ദമ്പതികളുടെ മകനാണ്. ലിജിഷ, ബിന്ദു, വിജേഷ് എന്നിവര്‍ സഹോദരങ്ങളാണ്. സംഭവത്തെ തുടര്‍ന്ന് തില്ലങ്കേരിയില്‍ വീടുകള്‍ക്കുനേരെ കല്ലേറുണ്ടായിരുന്നു.
ശനിയാഴ്ച രാത്രി എട്ടോടെ തില്ലങ്കേരിയില്‍ കാറിനുനേരെയുണ്ടായ ബോംബേറില്‍ ഡി.വൈ.എഫ്.െഎ പ്രവർത്തകനായ ജിജോക്ക് പരിക്കേറ്റിരുന്നു. ഇയാളെ ആദ്യം കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. തില്ലങ്കേരി പഞ്ചായത്തംഗം ആശയുടെ മകനാണ് ജിജോ.
