Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി.എസ് ഭരണ പരിഷ്‌ക്കാര കമീഷന്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതാണെന്ന് കോടിയേരി

text_fields
bookmark_border
വി.എസ് ഭരണ പരിഷ്‌ക്കാര കമീഷന്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതാണെന്ന് കോടിയേരി
cancel

തിരുവനന്തപുരം: ഭരണ പരിഷ്‌ക്കാര കമീഷന്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതായി വി.എസ് അച്യുതാനന്ദന്‍ രേഖാമൂലം അറിയിച്ചതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അക്കാര്യത്തില്‍ ആശയക്കുഴപ്പമില്ല. സ്ഥാനം ഏറ്റെടുത്തതായി അദ്ദേഹം സര്‍ക്കാരിനെ അറിയിച്ച് കഴിഞ്ഞതാണ്. അദ്ദേഹത്തിന്റെ പ്രസ്താവന എന്തു കൊണ്ടാണെന്ന് അറിയില്ല. മറ്റ് കാര്യങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാര്‍ തലത്തിലാണ് നടത്തേണ്ടത്. കോടിയേരി വ്യക്തമാക്കി.

ഭരണ പരിഷ്ക്കാര കമീഷൻ നിലവിൽ വരാത്തതിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് വി.എസ് അച്യുതാനന്ദൻ ഇന്ന് രംഗത്തെത്തിയിരുന്നു. പ്രഖ്യാപിച്ച് ദിവസങ്ങളേറെ കഴിഞ്ഞിട്ടും ഭരണ പരിഷ്ക്കാര കമീഷൻ ചെയർമാനായി ചുമതല ഏറ്റെടുക്കാത്തതെന്ത് എന്ന ചോദ്യത്തിന് പ്രകോപിതനായാണ് വി.എസ് ഉത്തരം നൽകിയത്. കാരണമെന്താണെന്ന് അത് പ്രഖ്യാപിച്ചവർ തന്നെ വ്യക്തമാക്കേണ്ടതാണെന്ന് അറിയാമല്ലോ. അത് അവരോട് തന്നെ ചോദിക്കുക എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വി.എസ് മറുപടി പറഞ്ഞത്.

ആഗസ്റ്റ് മൂന്നിനാണ് മൂന്നംഗ ഭരണപരിഷ്ക്കാര കമീഷനെ സർക്കാർ നിയമിച്ചത്. ദിവസങ്ങൾ പിന്നിട്ടിട്ടും കമീഷന് ഓഫിസോ സ്റ്റാഫിനെയോ ലഭിച്ചിട്ടില്ല. ഓഫിസില്ലാത്തതിനാൽ വി.എസിന് ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനും കഴിഞ്ഞിട്ടില്ല. ഇതിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയായിരുന്നു വി.എസ് ചെയ്തത്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story