Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏത് മുട്ടയാണെങ്കിലും അടയിരുന്നാല്‍ മാത്രമേ വിരിയുകയുള്ളൂ –കെ.സി. അബു

text_fields
bookmark_border
ഏത് മുട്ടയാണെങ്കിലും അടയിരുന്നാല്‍ മാത്രമേ വിരിയുകയുള്ളൂ –കെ.സി. അബു
cancel

കോഴിക്കോട്: വി.ടി. ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക് പോസ്റ്റിന് കെ.സി. അബുവിന്‍െറ മറുപടി. ചീമുട്ടകളുടെയും അവരുടെ വിടുവായത്തങ്ങളുടെയും ദുര്‍ഗന്ധം എല്ലാവരും എല്ലായ്പ്പോഴും സഹിക്കില്ളെന്ന വി.ടി. ബല്‍റാമിന്‍െറ ഫേസ്ബുക് പോസ്റ്റിനുള്ള മറുപടിയായാണ് അബു കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. ഏത് മുട്ടയാണെങ്കിലും അടയിരുന്നാല്‍ മാത്രമേ വിരിയുകയുള്ളൂ.താന്‍ മുമ്പ് നടത്തിയ പരാമര്‍ശത്തിന്‍െറ ഉദ്ദേശ്യം ബല്‍റാമിന് മനസ്സിലായിട്ടില്ല. അദ്ദേഹത്തിന് ഒരു പോറല്‍പോലും ഏല്‍പിക്കാത്ത വാക്കുകളാണ് താന്‍ പറഞ്ഞത്. ചെറിയ പ്രായത്തില്‍തന്നെ നല്ല സ്ഥാനങ്ങള്‍ ലഭിച്ച വ്യക്തിയെന്നാണ് പറഞ്ഞത്.  എന്നാല്‍, തന്നെയും മുതിര്‍ന്ന നേതാക്കളെയും അദ്ദേഹം പരിഗണിക്കാന്‍ കൂട്ടാക്കിയില്ല. മറ്റുള്ളവരോട് മാറിനില്‍ക്കണമെന്നു പറയുന്ന ബല്‍റാം കോണ്‍ഗ്രസിന് എന്ത് സംഭാവന നല്‍കിയെന്ന് വ്യക്തമാക്കണം. താനൊരു സൂപ്പര്‍ ഹീറോയൊന്നുമല്ല.

അദ്ദേഹത്തെപ്പോലെ ഫാന്‍സും വാട്സ്ആപ്പും എനിക്കില്ല. മുതിര്‍ന്നവരെ ബഹുമാനിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുട്ടയില്‍നിന്ന് വിരിയുന്നതിനു മുമ്പ് സൗഭാഗ്യം ലഭിച്ചയാളാണ് ബല്‍റാമെന്ന കെ.സി. അബുവിന്‍െറ പരാമര്‍ശത്തിലായിരുന്നു വി.ടി. ബല്‍റാം ഫേസ്ബുക് പോസ്റ്റിട്ടിരുന്നത്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story