Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആര്‍.എം.പി ദേശീയതലത്തിലേക്ക്

text_fields
bookmark_border
ആര്‍.എം.പി ദേശീയതലത്തിലേക്ക്
cancel

കോഴിക്കോട്: ആര്‍.എം.പി ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ദേശീയതലത്തില്‍ ഒന്നിക്കുന്നു. സെപ്റ്റംബര്‍ 17ന് പഞ്ചാബിലെ ജലന്ധറില്‍ പാര്‍ട്ടി പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടക്കുമെന്ന് ആര്‍.എം.പി  സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എസ്. ഹരിഹരന്‍, അഡ്വ. പി. കുമാരന്‍കുട്ടി, കെ.പി. പ്രകാശന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തമിഴ്നാട് മാര്‍ക്സിസ്റ്റ് പാര്‍ട്ടി, മഹാരാഷ്ട്രയിലെ ഗോദാവരി ശ്യാംറാവു പരുലേക്കര്‍ മാര്‍ക്സ്വാദി വിചാര്‍ മഞ്ച്, സി.പി.എം പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ മാര്‍ക്സിസ്റ്റ് ഗ്രൂപ്പുകള്‍ എന്നിവരാണ് ആര്‍.എം.പിക്കു പുറമെയുള്ളതെന്ന് ഇവര്‍ പറഞ്ഞു. വിവിധ സമരങ്ങളെ സംയോജിപ്പിക്കാന്‍ ദേശീയപാര്‍ട്ടി നേതൃത്വം നല്‍കും. പാര്‍ട്ടിയുടെ പേരും ഭാരവാഹികളും കൊടിയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കണ്‍വെന്‍ഷനില്‍ വ്യക്തമാക്കുമെന്നും ഇവര്‍ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story