നഴ്സറിയില്‍നിന്ന് മടങ്ങിയ മൂന്നു കുഞ്ഞുങ്ങളെ തെരുവുനായ്ക്കള്‍ കടിച്ചു
text_fieldsപാറശ്ശാല: പൊഴിയൂരില്‍ നഴ്സറി സ്കൂളില്‍നിന്ന് മടങ്ങിയ മൂന്നു കുഞ്ഞുങ്ങളെ തെരുവുനായ്ക്കള്‍ കടിച്ചു. പൊഴിയൂര്‍ പരുത്തിവിള ചീലാന്തിവിളാകം വീട്ടില്‍ അപ്രിന്‍ ജോര്‍ജ് (രണ്ട്), പൊഴിയൂര്‍ പുതുവല്‍ പുരയിടം വീട്ടില്‍ ജോവന്‍ അമീറ്റര്‍ (നാല്), പൊഴിയൂര്‍ പുതുവല്‍ പുരയിടം വീട്ടില്‍ ലിയോണ്‍ (നാല്) എന്നിവര്‍ക്കാണ് കടിയേറ്റത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് നഴ്സറി സ്കൂള്‍ വിട്ടുവരവെയാണ് ജോവന്‍ അമീറ്റര്‍ക്കും ലിയോണിനും കടിയേറ്റത്. ലിയോണിന് മുഖത്തും വാരിയെല്ലിനുമാണ് കടിയേറ്റത്. ജോവന്‍ അമീറ്റര്‍ക്ക് കഴുത്തിലും തലയിലുമാണ് കടിയേറ്റത്. അപ്രിന്‍ ജോര്‍ജിനെ വീടിനു സമീപത്തുവെച്ചാണ് കടിച്ചത്. മൂന്നു കുഞ്ഞുങ്ങളെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പേപ്പട്ടിയുടെ കടിയേറ്റ് ഗര്‍ഭിണിക്ക് പരിക്ക്
പത്തനാപുരം: പേപ്പട്ടിയുടെ കടിയേറ്റ് ഗര്‍ഭിണിയടക്കം ഏഴുപേര്‍ക്ക് പരിക്ക്. പട്ടാഴി ഏറത്ത് വടക്ക് കേരളമംഗലം, തച്ചക്കുളം, ആറാട്ടുപുഴ ഭാഗങ്ങളിലാണ് പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. കടിയേറ്റ് ഗുരുതര പരിക്കേറ്റ ഏറത്ത് വടക്ക് ശീതളത്തില്‍ സരിത(28)യെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീട്ടുമുറ്റത്ത് നില്‍ക്കുമ്പോള്‍ പട്ടി കടിക്കുകയായിരുന്നു. ഇളമണ്ണൂരഴികത്ത് സതി (40), പെരുംപ്രാലില്‍ രവീന്ദ്രന്‍ നായര്‍ (62), വഴവന്നൂര്‍ വീട്ടില്‍ സുരേഷ്കുമാര്‍ (42), കൊന്നമണ്‍ കടവിലെ കടത്തുകാരന്‍ മുരളി, തച്ചക്കുളം ജയശ്രീ, അമ്പഴവേലില്‍ വൈലോത്ത് രതീഷിന്‍െറ മകള്‍ ഗൗരി എന്നിവര്‍ക്കാണ് കടിയേറ്റത്.
