Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാവോയിസ്റ്റുകളെന്ന് സംശയിച്ച് പൊലീസ് പിടിച്ചത് നാടോടികളെ
text_fieldsbookmark_border
മൂന്നാര്‍: മാവോയിസ്റ്റുകളെന്ന് സംശയിച്ച് പൊലീസ് പിടികൂടിയത് നാടോടികളെ. കര്‍ണാടക സ്വദേശികളായ പത്തംഗ നാടോടി സംഘമാണ് തെറ്റിദ്ധാരണയത്തെുടര്ന്ന് ഇടമലക്കുടിയില്‍നിന്ന് പിടിയിലായത്.
ആദിവാസി കുടികളിലൊന്നായ കോഴിയിറളക്കുടിക്ക് സമീപം ചില അപരിചിതരെ കണ്ടെന്ന വിവരം മൂന്നാര്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് ഇവരെ കണ്ടത്തെി ഇടമലക്കുടിയില്‍നിന്ന് പെട്ടിമുടിയില്‍ എത്തിച്ചശേഷം മൂന്നാര്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നു. തുടര്‍ന്ന് വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് കര്‍ണാടകയില്‍നിന്നുള്ള നാടോടികളാണെന്ന് ബോധ്യമായത്. ഇവരോടൊപ്പമുള്ള മറ്റുള്ളവര്‍ കഴിയുന്ന അടിമാലി ഇരുമ്പുപാലത്ത് നടത്തിയ അന്വേഷണത്തിലും കര്‍ണാടക സ്വദേശികളാണെന്ന് തെളിഞ്ഞു. ഇവിടം കേന്ദ്രീകരിച്ചാണ് ദിവസങ്ങളായി കര്‍ണാടക സംഘം കഴിഞ്ഞിരുന്നത്.
Next Story