Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമിത് ഷായുടെ ആശംസയെ വിവാദമാക്കുന്നത് അപലപനീയം –കുമ്മനം

text_fields
bookmark_border
അമിത് ഷായുടെ ആശംസയെ വിവാദമാക്കുന്നത് അപലപനീയം –കുമ്മനം
cancel

കോഴിക്കോട്: മഹാബലിയെ ആദരിക്കുന്നവരാണ് മലയാളികളെന്നും ഓണാഘോഷം കേരളീയരുടെ ജനകീയ സാമൂഹിക ഉത്സവമാണെന്നും  വാമന ജയന്തി ആശംസകള്‍ നേര്‍ന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ട്വീറ്റിനെ വിവാദമാക്കുന്നത് അപലപനീയമാണെന്നും  ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരഭാരതത്തില്‍ വിശേഷിച്ച് ഇന്നലെ വാമനജയന്തി കൊണ്ടാടിയ അവസരത്തിലാണ് വാമനജയന്തി ആശംസകള്‍ നേര്‍ന്നത്. തിരുവോണം ഇന്നായതിനാല്‍ തിരുവോണാശംസകളും അദ്ദേഹം നേര്‍ന്നിട്ടുണ്ട്. ഇതു മനസ്സിലാക്കാതെ വിഭാഗീയതയും വിവാദങ്ങളുമുണ്ടാക്കുന്നത് ശരിയല്ല. കേരളത്തില്‍ തൃക്കാക്കര തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ വാമന പ്രതിഷ്ഠയുണ്ട്.

ഇത്തരം ക്ഷേത്രങ്ങളിലും മഹാബലിയെ അനുസ്മരിച്ച് ഓണാഘോഷ പരിപാടികള്‍ നടത്താറുണ്ട്. വാമനനെയും മഹാബലിയെയും ആദരിക്കുന്ന വിശാല മനസ്സുള്ളവരാണ് കേരളീയര്‍. മാനുഷരെല്ലാവരും ഒന്നുപോലെ കഴിയുന്ന ഏകാത്മകതയുടെ മഹത്തായ സന്ദേശം വിളിച്ചോതുന്ന ഓണാഘോഷ വേളയില്‍ വിഭാഗീയത സൃഷ്ടിക്കുന്ന വിവാദങ്ങളൊഴിവാക്കണമെന്ന് കുമ്മനം രാജശേഖരന്‍ അഭ്യര്‍ഥിച്ചു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story