Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജില്ലകളിൽ ദുരന്ത നിവാരണസേനാ യൂനിറ്റ് ആരംഭിക്കും -ടി.പി രാമകൃഷ്ണൻ

text_fields
bookmark_border
ജില്ലകളിൽ ദുരന്ത നിവാരണസേനാ യൂനിറ്റ് ആരംഭിക്കും -ടി.പി രാമകൃഷ്ണൻ
cancel

കോഴിക്കോട്: ജില്ലകൾ കേന്ദ്രീകരിച്ചു ദുരന്തനിവാരണ സേനകളുടെ യൂനിറ്റുകൾ ആരംഭിക്കുന്ന കാര്യം ആലോചനയിലാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ. രക്ഷാപ്രവർത്തന വേളയിൽ വേഗത്തിൽ സഹായങ്ങൾ ലഭിക്കുന്നതിന് വേണ്ടിയാണിത്. പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിനുള്ള മുൻകരുതൽ നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കുറ്റ്യാടി കടന്ത്രപ്പുഴയിലെ മലവെള്ളപ്പാച്ചിലില്‍ ആറു യുവാക്കളെ കാണാതായ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഞായറാഴ്ച വൈകീട്ട് അപകടത്തിൽപ്പെട്ട ഒമ്പതു പേരിൽ മൂന്നു പേർ രക്ഷപ്പെട്ടിരുന്നു. മൂന്നു പേരുടെ മൃതദേഹങ്ങൾ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയിട്ടുണ്ട്.

 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story