Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിഷ വധക്കേസ്: വിചാരണ അട്ടിമറിക്കാൻ ശ്രമമെന്ന് -എസ്.പി ഉണ്ണിരാജൻ

text_fields
bookmark_border
ജിഷ വധക്കേസ്: വിചാരണ അട്ടിമറിക്കാൻ ശ്രമമെന്ന് -എസ്.പി ഉണ്ണിരാജൻ
cancel

കൊച്ചി: ജിഷ വധക്കേസ് വിചാരണ അട്ടിമറിക്കാൻ ഗൂ‍ഢശ്രമമെന്ന് അന്വേഷണ സംഘം തലവൻ എസ്.പി പി.എൻ ഉണ്ണിരാജൻ.
അതിനാലാണ്  അമീറുൽ ഇസ്ലാം അനാറുൽ ഇസ്‌ലാമിന്‍റെ പേരുപറഞ്ഞ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അമീർ ഉൽ ഇസ്ലാം തനിച്ചാണ് കൊല നടത്തിയതെന്ന് കണ്ടെത്തിയത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. കൊലപാതകത്തിന് ശേഷം അമീറുൽ തന്നെ വന്നു കണ്ടുവെന്നാണ് സഹോദരൻ ബദറുൽ ഇസ് ലാം രഹസ്യമൊഴി നൽകിയത്. അപ്പോഴൊന്നും അനാറുലിന്‍റെ പേര് പറഞ്ഞിട്ടില്ല. അനാറുൽ എന്നൊരു വ്യക്തിയുണ്ട്. പക്ഷേ ഇയാൾ പ്രതിയുടെ സുഹൃത്തല്ല.

അമീർ പറഞ്ഞ സ്ഥലത്തൊന്നും അനാർ താമസിച്ചിട്ടില്ല. അസമിൽപോയ അന്വേഷണ സംഘം അനാറിനെ കണ്ടെത്തിയിരുന്നു. എന്നാൽ ജനുവരി പതിനഞ്ചിന് ശേഷം ഇയാള്‍ അസമില്‍ത്തന്നെയായിരുന്നു എന്നതിനും ശാസ്ത്രീയ തെളിവുകളുണ്ടെന്നും എസ്.പി വ്യക്തമാക്കി.

ജിഷ വധക്കേസിന്‍റെ കുറ്റപത്രത്തിന്മേലുള്ള പ്രാഥമിക വാദം തിങ്കളാഴ്ച ആരംഭിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story