ബി.ജെ.പിയും സി.പി.എമ്മും വർഗീയ ധ്രുവീകരത്തിന് ശ്രമിക്കുന്നു- വി.എം സുധീരൻ
text_fieldsതിരുവനന്തപുരം: കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ. വർഗീയ ധ്രുവീകരണത്തിനായി സി.പി.എമ്മും സർക്കാറും ബി.ജെ.പിക്ക് സാഹചര്യമൊരുക്കി കൊടുക്കുകയാണ്. ഇവർ രണ്ടു പേരും പിന്തുടരുന്നത് ആളെ കൊല്ലുന്ന രാഷ്ട്രീയമാണെന്നും സുധീരൻ കൂട്ടിച്ചേർത്തു. കെ.ബാബുവിനെതിരെ നടക്കുന്നത് പകപോക്കൽ രാഷ്ട്രീയം. ബാബുവിനെതിരെ തെളിവുകൾ നൽകാൻ വിജിലൻസിന് കഴിഞ്ഞില്ലെന്നും അദ്ദേഹത്തിന് പാർട്ടിയുടെ എല്ലാവിധ പിന്തുണയുമുണ്ടെന്നും സുധീരൻ കൂട്ടിച്ചേർത്തു.
ബി.ജെ.പി ദേശീയ കൗൺസിൽ അത്യാഡംബര സമ്മേളനമാണ്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലൂടെ കേരളത്തിൽ അധികാരത്തിലെത്തുമെന്ന അമിത്ഷായുടെ പ്രസ്താവന മലർപൊടിക്കാരെൻറ സ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെയും സി.പി.എമ്മിെൻറയും വർഗീയ ധ്രുവീകരണത്തിനെതിരെ ശക്തമായ കാമ്പയിനുകൾ പാർട്ടി സംഘടിപ്പിക്കുമെന്നും സുധീരൻ വ്യക്തമാക്കി.
