മെഡിക്കല്‍, ഡെന്റല്‍: വെള്ളിയാഴ്ചക്കുശേഷമുള്ള പ്രവേശം അംഗീകരിക്കില്ല –ആരോഗ്യ സര്‍വകലാശാല
text_fieldsതൃശൂര്‍: മെഡിക്കല്‍, ഡെന്റല്‍ കോഴ്സുകളിലേക്ക് വെള്ളിയാഴ്ചക്കുശേഷം നടത്തുന്ന പ്രവേശം അംഗീകരിക്കില്ളെന്ന് കേരള ആരോഗ്യ സര്‍വകലാശാല. സര്‍വകലാശാലയിലെ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലെ ബിരുദ കോഴ്സുകളിലേക്കും മെഡിക്കല്‍ ബിരുദാനന്തര ബിരുദ, സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സുകളിലേക്കുമുള്ള 2016-‘17 പ്രവേശം മെഡിക്കല്‍, ഡെന്റല്‍ കൗണ്‍സിലുകളുടെ നിര്‍ദേശപ്രകാരമാണ് വെള്ളിയാഴ്ച അവസാന ദിവസമായി നിശ്ചയിച്ചതെന്ന് രജിസ്ട്രാര്‍ ഡോ. എം.കെ. മംഗളം അറിയിച്ചു.
പ്രവേശം നേടുന്ന വിദ്യാര്‍ഥികളുടെ അടിസ്ഥാന വിവരങ്ങള്‍ വെള്ളിയാഴ്ച അര്‍ധരാത്രി 12 വരെ സര്‍വകലാശാലാ വെബ്സൈറ്റില്‍ രേഖപ്പെടുത്താനുള്ള സൗകര്യം ലഭ്യമാണ്. ഏതെങ്കിലും കാരണവശാല്‍ ആ സമയത്തിനകം രജിസ്റ്റര്‍ ചെയ്യാന്‍ പറ്റാത്തവര്‍ക്ക് അടിസ്ഥാന വിവരങ്ങള്‍ ശനിയാഴ്ച വൈകീട്ട് അഞ്ചുവരെ സര്‍വകലാശാലാ ഓഫിസില്‍ സമര്‍പ്പിക്കാം. പ്രവേശം നേടിയ എല്ലാ വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ അടങ്ങിയ, ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ പട്ടിക ശനിയാഴ്ച വൈകീട്ട് അഞ്ചിനകം സര്‍വകലാശാലയില്‍ ലഭിക്കണമെന്നും രജിസ്ട്രാര്‍ അറിയിച്ചു.
