Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിണറായിക്ക് കാട്ടാള മനോഭാവം –സുധീരന്‍

text_fields
bookmark_border
  • മുഖ്യമന്ത്രി ആടിനെ പട്ടിയാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്
പിണറായിക്ക് കാട്ടാള മനോഭാവം –സുധീരന്‍
cancel

കോഴിക്കോട്: അധികാരലഹരിയില്‍ സമനില നഷ്ടപ്പെട്ട മുഖ്യമന്ത്രി  പിണറായി വിജയന്‍ കാട്ടാള മനോഭാവം കാട്ടുകയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയിലെ മുഖ്യമന്ത്രിയുടെ പ്രകടനം ഇതാണ് കാണിക്കുന്നത്.
ഏകാധിപതികളെ തൂത്തെറിഞ്ഞ പാരമ്പര്യമാണ് കേരളത്തിനുള്ളത്. മുഖ്യമന്ത്രിമാര്‍ക്കെതിരെ കരിങ്കൊടി കാണിക്കുന്നത് ഇതാദ്യമല്ല. ഉമ്മന്‍ ചാണ്ടിക്കെതിരെ കരിങ്കല്‍ചീളുകള്‍ വരെ എറിഞ്ഞു. പക്ഷേ, സമാധാനപരമായി പ്രതിഷേധം നടക്കുന്ന സമരപ്പന്തലിലേക്ക് ഗ്രനേഡ് എറിയുന്നത് ഇതുവരെ സംഭവിച്ചിട്ടുണ്ടോ?  നിരുത്തരവാദപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ വാക്ക് കേട്ട് അതിക്രമത്തിന് കൂട്ടുനില്‍ക്കുകയാണ് മുഖ്യമന്ത്രി.

പൊലീസ് പറഞ്ഞത് പരിശോധിക്കാതെ ഏറ്റുപാടുകയാണ് സര്‍ക്കാര്‍. കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പേരുവരെ പറഞ്ഞു. എന്നാല്‍, അതിന്‍െറ പേരില്‍ മാധ്യമങ്ങളെയടക്കം അപമാനിക്കുന്ന സമീപനമാണ്. തിരുവനന്തപുരത്തെ സമരത്തിലേക്ക് ഗ്രനേഡ് എറിഞ്ഞതിന്  തെളിവുകളാണ് പത്രങ്ങളിലെ ഫോട്ടോകളും ചാനലുകളിലെ ദൃശ്യങ്ങളും. എന്നാല്‍, ഗ്രനേഡ് എറിഞ്ഞിട്ടില്ളെന്ന് മുഖ്യമന്ത്രി പച്ചക്കള്ളം തട്ടിവിടുകയാണ്.  അവസരവാദികളായ ഉദ്യോഗസ്ഥരുമായി കൂട്ടുകൂടിയ മുഖ്യമന്ത്രി ആടിനെ പട്ടിയാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. സംഭവത്തെക്കുറിച്ച് ഗൗരവമായി അന്വേഷിക്കണം.  സ്വാശ്രയപ്രശ്നത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ പരിയാരത്തെങ്കിലും അതിന്‍െറ മാതൃക കാണിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. പ്രശ്നത്തില്‍ സര്‍ക്കാറിന്‍െറ സമീപനം നിഷേധാത്മകമാണെങ്കില്‍ എന്തുചെയ്യണമെന്ന് കെ.പി.സി.സി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story