ചേലേമ്പ്രയിൽ 49കാരനും അമീബിക് മസ്തിഷ്ക ജ്വരം
text_fieldsഅമീബിക് മസ്തിഷ്ക ജ്വരം
വള്ളിക്കുന്ന്: തേഞ്ഞിപ്പലത്തിനു പുറമെ ചേലേമ്പ്ര സ്വദേശിയായ 49കാരനും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂരിൽ ജോലി ചെയ്യുന്ന ചാലിപറമ്പ് സ്വദേശിക്കാണ് രോഗബാധ. ഏതാനും ആഴ്ച മുമ്പാണ് ഇയാൾ നാട്ടിലെത്തിയത്.
ഇതിനിടെ വീണു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇത് മാറിയശേഷം പനി ബാധിച്ചു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും മാറിയില്ല. ഇതോടെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇവിടെ നടത്തിയ സ്രവപരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് പ്രദേശത്ത് ആരോഗ്യപരിശോധന നടത്തി. ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. വെള്ളിയാഴ്ച പ്രദേശത്ത് ബോധവത്കരണം നടത്തും.

