Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാഫിയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ വിശദ പരിശോധന

text_fields
bookmark_border
shafi
cancel
camera_alt

പ്രതി ഷാഫി

കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് മറ്റാരെങ്കിലും ഉപയോഗിച്ചിരുന്നോ എന്നറിയാൻ പരിശോധന. സൈബർ വിഭാഗത്തിന്‍റെ സഹായത്തോടെയാണ് ഇത്​ പരിശോധിക്കുന്നത്. ഈ അക്കൗണ്ടിൽനിന്ന് പലരുമായി ചാറ്റ് ചെയ്തതായാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇത് ആരൊക്കെയാണെന്ന് കണ്ടെത്താനാണ്​ ശ്രമം. ഷാഫി മറ്റൊരു കേസിൽ ജയിലിലായിരുന്ന സമയത്ത് അക്കൗണ്ട് സജീവമായിരുന്നുവെന്ന വിവരമുണ്ട്.

വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി രണ്ടാം പ്രതി ഭഗവൽസിങ്ങുമായി ചാറ്റ് ചെയ്താണ് ഷാഫി അടുപ്പമുണ്ടാക്കിയത്. ഇതിനായി ഉപയോഗിച്ച ഫോൺ ഷാഫിയുടെ ഭാര്യയുടേതാണെന്നാണ് വിവരം. വീട്ടിൽവെച്ച് വഴക്കുണ്ടായതിനിടെ ഷാഫി ഫോൺ നശിപ്പിച്ചെന്നാണ് ഭാര്യയുടെ മൊഴി. ഇത് പിന്നീട് കോർപറേഷൻ മാലിന്യനിക്ഷേപത്തിൽ ഉപേക്ഷിച്ചെന്നും അവർ പറഞ്ഞിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Full Archives
News Summary - A detailed check on Shafi's fake Facebook account
Next Story