Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം

text_fields
bookmark_border
vehicle burned
cancel

കോഴിക്കോട്: മൈലാടും കുന്നിൽ മാലിന്യശേഖരണ കേന്ദ്രത്തിന് തീപിടിച്ചു. പെരുവയൽ പഞ്ചായത്തി​െൻറ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് വേർതിരിക്കുന്ന കേന്ദ്രത്തിനാണ് തീ പിടിച്ചത്. ആറ് യൂണിറ്റ് ഫയർഫോഴ്സെത്തി തീ അണക്കാൻ ശ്രമം നടത്തുകയാണ്. രാത്രി രണ്ട് മണിയോടെയായിരുന്നു തീപിടുത്തമുണ്ടായത്.

വൈദ്യുതി കണക്ഷനില്ലാത്ത കെട്ടിടത്തിലെ തീപിടുത്തത്തി​െൻറ കാരണം വ്യക്തമല്ല. നാട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് മാലിന്യകേന്ദ്രം പ്രവർത്തിക്കുന്നത്. കെട്ടിടം പ്രവർത്തിക്കുന്നത് അനധികൃതമായാണെന്നും കെട്ടിടത്തിന് പുറത്ത് മാലിന്യം കെട്ടിക്കിടക്കുകയായിരുന്നെന്നും പ്രദേശവാസികള്‍ ആരോപിച്ചു.

ഒരു ലക്ഷം രൂപ വില മതിക്കുന്ന മാലിന്യം വേർതിരിച്ച് കയറ്റി അയക്കാനായി പുറത്തെടുത്ത് വെച്ചിരിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ആവശ്യപ്പെട്ടു. നിലവിൽ തിപിടുത്തം നിയന്ത്രണ വിധേയമാണെന്നും തീപടരാൻ സാധ്യതയില്ലെന്നും ഫയർഫോഴ്സ് അറിയിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - A huge fire broke out at the Kozhikode Waste Management Centre
Next Story