Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശീമക്കൊന്നയുടെ കൊമ്പ് മുറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മധ്യവയസ്കൻ മരിച്ചു
text_fieldsbookmark_border
Listen to this Article
കൽപറ്റ: ക്വാട്ടേഴ്സിന്റെ മുകളിൽ കയറി ശീമക്കൊന്നയുടെ കൊമ്പ് മുറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മധ്യവയസ്കൻ മരിച്ചു. രക്ഷിക്കാൻ ശ്രമിച്ച മകന് ഗുരുതര പൊള്ളലേറ്റു. കൽപറ്റ ഫാത്തിമ ആശുപത്രിക്ക് സമീപം താമസിക്കുന്ന ഷാജി (51) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് അപകടം.
ശീമക്കൊന്നയുടെ കൊമ്പ് മുറിക്കുന്നതിനിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഇതുകണ്ട് ഓടിയെത്തി രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മകൻ അക്ഷയ് (17) ക്ക് പരിക്കേറ്റത്. ഷാജിയെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൈക്കും കാലിനും പൊള്ളലേറ്റ അക്ഷയ് ആശുപത്രിയിൽ ചികിത്സയിലാണ്.
Next Story

