Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബ്ദുള്‍ റഹീമിന്റെ മോചനം: 34 കോടി ശേഖരിച്ചതില്‍ മോദിയെ അഭിനന്ദിച്ച്‌ പത്മജ വേണുഗോപാൽ, ഡിജിറ്റല്‍ പേയ്മെൻ്റ് സംവിധാനത്തിന്റെ നേട്ടമ​ാണെന്ന്

text_fields
bookmark_border
Abdul Raheem Saudi Jail
cancel

ലോ​ക മ​ല​യാ​ളി​ക​ൾ മ​ന​സ്സി​ലെ ന​ന്മ​യു​ടെ മു​ത്തു​കോ​ർ​ത്ത് കൊ​ല​മ​ര​ത്തി​ൽ​നി​ന്ന് ര​ക്ഷി​ച്ച അ​ബ്ദു​റ​ഹീം നാ​ട​ണ​യു​ന്ന​തി​ന് നാ​ളു​ക​ളെ​ണ്ണി നാ​ട്ടു​കാ​ർ. ഒ​ന്ന​ര വ്യാ​ഴ​വ​ട്ട​ക്കാ​ല​മാ​യി റി​യാ​ദ് ജ​യി​ലി​ൽ ക​ഴി​യു​ന്ന റ​ഹീ​മി​ന് പ്ര​ത്യാ​ശ പ​ക​ർ​ന്ന് ദി​യാ​ധ​ന​മാ​യ 34 കോ​ടി രൂ​പ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ഹ​രി​ച്ച​ത് വെ​ള്ളി​യാ​ഴ്ച​യോ​ടെ​യാ​ണ്. ഇ​തോ​ടെ റ​ഹീ​മി​നെ ഉ​ട​ൻ നാ​ട്ടി​ലെ​ത്തി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കാ​ത്തി​രി​ക്കു​ക​യാ​ണ് വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും. ഇതിനിടെ, ധനസമാഹരണത്തി​ന്റെ ക്രഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമർപ്പിക്കുകയാണ് ബി.ജെ.പി നേതാവ് പത്മജ വേണുഗോപാൽ. ഫേസ് ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെയാണീ അവകാശവാദം.

കുറിപ്പ് പൂർണ രൂപത്തിൽ

നമ്മൾ ഒന്നടങ്കം സന്തോഷിച്ച സമയമായിരുന്നു നമ്മുടെ സഹോദരൻ അബ്ദുൽ റഹീമിന്റെ മോചനത്തിന് ആവശ്യമായ 34 കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞത്... ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ആയിരുന്നു ആ സഹോദരൻ 18 വർഷം സൗദിയിൽ ജയിലിൽ കിടന്നത്... പക്ഷേ ആ സഹോദരന്റെ മോചനത്തിന് ആവശ്യമായ തുക ഇത്രവേഗം സമാഹരിക്കാൻ കഴിഞ്ഞത് ഭാരതത്തിന് ടെക് നോളജി രംഗത്ത് ഉണ്ടായ അതിവേഗ വളർച്ചയാണ്... ഡിജിറ്റൽ പെയ്മെന്റ് സിസ്റ്റം ഭാരതത്തിൽ അതിവേഗം വ്യാപകമായത് ആണ് ഒറ്റ ക്ലിക്കിൽ 34 കോടി രൂപ മണിക്കൂറുകൾ കൊണ്ട് സമാഹരിക്കാൻ കഴിഞ്ഞത്..

UPI എന്ന Unified Payments Interface എന്ന സാങ്കേതിക വളർച്ചയാണ് ഇത്രയും പണം പെട്ടെന്ന് സമാഹരിക്കാൻ കഴിഞ്ഞ അത്ഭുത നേട്ടത്തിന് കാരണമായത്...ഇന്ത്യ ഇന്ന് ഡിജിറ്റൽ എക്കണോമിയായി മാറിയിരിക്കുന്നു.. ബിൽ ഗേറ്റ്സ് ഈയിടെ പറഞ്ഞത് ഈ അവസരത്തിൽ ഞാൻ അദ്ദേഹത്തിന്റെ യഥാർത്ഥ പ്രശംസയായി കാണുന്നു.. ബിൽ ഗേറ്റ്സ് പറഞ്ഞത്.. " " ഇന്ത്യ ഡിജിറ്റൽ സൂപ്പർ പവർ ആയി മാറിയിരിക്കുന്നു.. ഈ വളർച്ച എന്നെ അത്ഭുതപ്പെടുത്തുന്നു""...

അബ്ദുൽ റഹീമിന്റെ അമ്മയുടെ പ്രാർത്ഥന ഫലം കണ്ടിരിക്കുന്നു.. ഇതിനു വേണ്ടി മുൻനിരയിൽ നിന്ന് പ്രവർത്തിച്ച ശ്രീ ബോബി ചെമ്മണ്ണൂരിനും, സമൂഹത്തിനും നന്ദി... മോദി സർക്കാർ ശാസ്ത്ര സാങ്കേതിക രംഗത്ത്, വികസനരംഗത്ത് ഭാരതത്തിന് ഉണ്ടാക്കുന്ന അതിവേഗ വളർച്ചയെ ഈ അവസരത്തിൽ എല്ലാവരും രാഷ്ട്രീയം മറന്ന് അഭിനന്ദിക്കേണ്ടിയിരിക്കുന്നു.,. പത്മജ വേണുഗോപാൽ

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Abdul Rahim's release: Padmaja Venugopal congratulates Modi for collecting Rs 34 crore
Next Story