Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബ്​ദുള്ളക്കുട്ടിയുടെ കാർ അപകടത്തിൽപെട്ട സംഭവം: കൂടുതൽ അന്വേഷണം നടത്തും -എസ്​.പി

text_fields
bookmark_border
abdullakkutty car
cancel
camera_alt

അപകടത്തിൽപെട്ട കാർ    

മലപ്പുറം: ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്​ദുള്ളക്കുട്ടി സഞ്ചരിച്ച വാഹനം രണ്ടത്താണി, വെളിയങ്കോട് എന്നിവിടങ്ങളില്‍ അപകടത്തിൽ​പെട്ട സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ജില്ല പൊലീസ് മേധാവി യു. അബ്​ദുല്‍ കരീം അറിയിച്ചു. മലപ്പുറം ഡിവൈ.എസ്​.പി ഹരിദാസി​െൻറ നേതൃത്വത്തിൽ കാടാമ്പുഴ, പൊന്നാനി സി.ഐമാര്‍ കേസന്വേഷിക്കും.

തെളിവുകള്‍ ശേഖരിക്കാൻ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കും. സാങ്കേതികവിദ്യയുടെ സഹായത്തോടെ, വാഹനം പിറകിലിടിക്കാനുണ്ടായ കാരണം കണ്ടെത്തും. മൂന്ന് വാഹനങ്ങള്‍ തമ്മിലുള്ള അപകടമായിട്ടാണ് പ്രത്യക്ഷത്തില്‍ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയപാത കോട്ടക്കൽ രണ്ടത്താണിയിൽ വ്യാഴാഴ്​ച രാത്രി പതിനൊന്നോടെയാണ് സംഭവം. എറണാകുളത്തു നിന്നും കണ്ണൂർ പോകുന്നതിനിടെ ഇവർ സഞ്ചരിച്ച കാറിന് പിറകിൽ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇതോടെ മുമ്പിലുണ്ടായിരുന്ന വാഹനത്തിന് പിറകിൽ കാർ ഇടിച്ചു.

യാത്രക്കിടെ ചായ കുടിക്കാൻ നിർത്തിയ പൊന്നാനി വെളിയങ്കോട് വെച്ച് തന്നെ അപമാനിക്കാൻ ശ്രമം നടന്നെന്നും അബ്​ദുള്ളക്കുട്ടി ആരോപിച്ചിരുന്നു. പരിക്കുകളൊന്നും ഇല്ലാത്തതിനാൽ മറ്റൊരു വാഹനത്തിലാണ് ഇദ്ദേഹം കോഴിക്കോട്ടേക്ക് തിരിച്ചത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Full Archives
Next Story