അഭയ കേസ്: ഇന്ന് വിചാരണ തുടങ്ങും
text_fieldsതിരുവനന്തപുരം: സിസ്റ്റർ അഭയ കേസിലെ രണ്ട് പ്രതികൾക്കെതിരെ വിചാരണ തിങ്കളാഴ്ച സി.ബി.െഎ കോടതിയിൽ ആരംഭിക്കും. ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റ ർ സെഫി എന്നിവർക്കെതിരെയാണ് വിചാരണ ഇപ്പോൾ നടക്കുന്നത്.
വിചാരണ കൂടാതെ വെറുതെ വിടണമെന്നുള്ള പ്രതികളുടെ വിടുതൽ ഹരജി ഹൈകോടതി ഏപ്രിൽ ഒമ്പതിന് തള്ളിയിരുന്നു. ഇൗ ഉത്തരവ് കിട്ടിയാൽ ഉടൻ തന്നെ രണ്ട് പ്രതികളുടെ വിചാരണ സി.ബി.െഎ കോടതി ആരംഭിക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു.
പുതുതായി ചുമതലയേറ്റ സി.ബി.െഎ കോടതി സ്പെഷൽ ജഡ്ജി കെ. സനിൽകുമാറാണ് കേസ് പരിഗണിക്കുന്നത്. ഫാ. ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ട സി.ബി.െഎ കോടതി ഉത്തരവിനെതിരെ സി.ബി.െഎ നൽകിയ അപ്പീൽ ഇപ്പോൾ ഹൈകോടതിയുടെ പരിഗണനയിലാണുള്ളത്.
