Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഭയ കേസ് പ്രതികളുടെ അറസ്റ്റ് ഉത്തമ ബോധ്യത്തിലെന്ന് സി.ബി.ഐ എസ്.പി നന്ദകുമാർ നായരുടെ മൊഴി

text_fields
bookmark_border
അഭയ കേസ് പ്രതികളുടെ അറസ്റ്റ് ഉത്തമ ബോധ്യത്തിലെന്ന് സി.ബി.ഐ എസ്.പി നന്ദകുമാർ നായരുടെ മൊഴി
cancel
camera_alt

എസ്.പി നന്ദകുമാർ നായരും അന്വേഷണ സംഘവും

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ ശക്‌തമായ തെളിവുകളുടെയും ഉത്തമ ബോധ്യത്തിലുമാണ് പ്രതികളെ അറസ്റ്റ് ചെയ്‌ത്‌ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍റെ മൊഴി. സി.ബി.ഐ‍ തിരുവനന്തപുരം യൂണിറ്റ് എസ്.പി. നന്ദകുമാർ നായരാണ് പ്രോസിക്യൂഷൻ 49 സാക്ഷിയായി തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ മൊഴി നൽകിയത്.

2008 നവംബർ 18നാണ് അഭയ കേസിലെ പ്രതികളെ തന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതികൾ 49 ദിവസം റിമാൻഡിൽ കിടന്നതിന് ശേഷം 2009 ജൂലൈ 17ന് കോടതിയിൽ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2008 നവംബർ 1ന് അഭയ കേസിന്‍റെ അന്വേഷണം ഏറ്റെടുത്ത താൻ, 17 ദിവസത്തിനുള്ളിലാണ് പ്രതികളെ അറസ്റ്റ് ചെയ്‍തതെന്നും നന്ദകുമാർ നായർ കോടതിൽ മൊഴി നൽകിയിരുന്നു.

1992 മാർച്ച് 27നാണ് അഭയ കൊല്ലപ്പെട്ടത്. 13 സി.ബി.ഐ ഉദ്യോഗസ്ഥർ അഭയ കേസ് 16 വർഷത്തിനുള്ളിൽ മാറി മാറി അന്വേഷിച്ചെങ്കിലും പ്രതികളെ നന്ദകുമാർ നായർ 17 ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്‌തിരുന്നു. ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് വിചാരണ നേരിട്ട പ്രതികൾ. രണ്ടാം പ്രതിയായ ഫാ. ജോസ്‌ പൂതൃക്കയിലിനെ തെളിവിന്‍റെ അഭാവത്തിൽ പ്രത്യേക സി.ബിഐ കോടതി പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story