Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെരിന്തൽമണ്ണയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച യുവതി മരിച്ചു

text_fields
bookmark_border
പെരിന്തൽമണ്ണയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച യുവതി മരിച്ചു
cancel

പെരിന്തല്‍മണ്ണ: മാനത്തുമംഗലം ജങ്ഷനില്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ  അപകടത്തില്‍  യുവതി മരിച്ചു. മാനത്തുമംഗലം നെടുമ്പറമ്പന്‍ ഹംസയുടെ മകളും തൃത്താല സ്വദേശി ഷാജിയുടെ ഭാര്യയുമായ ഫൗസിയ(30) ആണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം. നിലമ്പൂര്‍ ഭാഗത്ത് നിന്ന് പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്നു ബസുമായി ഇടിക്കുകയായിരുന്നു. ബസിനടിയില്‍പെട്ട ഫൗസിയയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.  ആസ്പത്രിയിലെത്തും മുമ്പേ മരിച്ചു. സഹോദരനൊപ്പം വരികയായിരുന്നു ഫൗസിയ. മാതാവ്: ഫാത്തിമാബി. മക്കള്‍: ഫാത്തിമത്ത് ദിയ, ഡാനിഷ് അഹമ്മദ്. സഹോദരങ്ങള്‍: ഫൈസല്‍, ഫക്രുദ്ദീന്‍, ഫവാസ്. മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Full Archives
News Summary - accident in perinthalmanna-kerala news
Next Story