പീഡന കേസിലെ പ്രതി അറസ്റ്റിൽ
text_fieldsകിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. പഴയകുന്നുമ്മൽ കാനറ ചരുവിള പുത്തൻവീട്ടിൽനിന്ന് കുറവൻകുഴി ചരുവിള പുത്തൻ വീട്ടിൽ താമസിക്കുന്ന അഭിലാഷ് ആണ് (19) പിടിയിലായത്. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവ് കിളിമാനൂരിൽനിന്ന് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷാകർത്താക്കൾ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിലാണ് അഭിലാഷ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതാണ് എന്നുള്ള വിവരം ലഭിച്ചത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഇൻസ്പെക്ടർ ബി. ജയൻ, എസ്.ഐ രാജികൃഷ്ണ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

