Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യപിച്ചിരുന്നില്ല, ടയർ പൊട്ടിയാണ് അപകടം; മാപ്പു പറഞ്ഞ് നടൻ ബൈജു

text_fields
bookmark_border
മദ്യപിച്ചിരുന്നില്ല, ടയർ പൊട്ടിയാണ് അപകടം; മാപ്പു പറഞ്ഞ് നടൻ ബൈജു
cancel

മദ്യലഹരിയിൽ അമിത വേഗത്തിൽ കാറോടിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് സിനിമ നടന്‍ ബൈജു. സമൂഹ മാധ്യമത്തിൽ വീഡിയോ സന്ദേശത്തിലൂടെയാണ് നടൻ ബൈജു മാപ്പു പറഞ്ഞത്.

ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരോട് ദേഷ്യപ്പെട്ടതിനും ബൈജു ഖേദം പ്രകടിപ്പിച്ചു. മുന്നിലെ ടയർ പൊട്ടിയാണ് അപകടമുണ്ടായതെന്നും താൻ മദ്യപിച്ചിരുന്നില്ലെന്നുമാണ് ബൈജു സമൂഹ മാധ്യമത്തിലൂടെ വിശദീകരിക്കുന്നത്.

ഞായറാഴ്ച അര്‍ധരാത്രിയാണ് തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനില്‍ വെച്ച് ബൈജുവിന്‍റെ വാഹനം സ്കൂട്ടർ യാതക്കാരനെ ഇടിച്ചത്. പിന്നാലെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ബൈജു വൈദ്യപരിശോധനയ്ക്ക് രക്ത സാമ്പിൾ കൊടുക്കാൻ തയ്യാറായില്ല. തുടർന്ന് മദ്യത്തിന്‍റെ ഗന്ധമുണ്ടെന്നും പരിശോധനക്ക് തയ്യാറായില്ലെന്നും ഡോക്ടർ പൊലീസിന് മെഡിക്കൽ റിപ്പോർട്ട് നൽകിയിരുന്നു. മദ്യപിച്ച് അമിത വേഗതയിൽ കാറോടിച്ചതിന് മ്യൂസിയം പൊലീസ് ബൈജുവിനെതിരെ കേസെടുത്തിട്ടുണ്ട്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actor Baiju
Next Story