നടിയെ ആക്രമിച്ച കേസ്: ദിലീപിെൻറ ജാമ്യം റദ്ദാക്കണമെന്ന ഹരജി 19ന് പരിഗണിക്കും
text_fieldsകൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ദിലീപിെൻറ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ ഈ മാസം 19ന് വാദം കേൾക്കും. ഏതാനും പ്രതികളുടെ ജാമ്യാപേക്ഷയിലും എറണാകുളം അഡീഷനൽ സെഷൻസ് കോടതി അന്ന് വിധി പറയും.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ മാസങ്ങൾക്കുമുമ്പ് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ദിലീപ് അടക്കമുള്ള പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചേർക്കുന്നതുമായി ബന്ധപ്പെട്ട ഹരജി കോടതി ഭാഗികമായി അനുവദിച്ചിട്ടുണ്ട്.
എന്നാൽ, ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. കേസിെൻറ തുടർ വിചാരണ 21നാണ് ആരംഭിക്കുന്നത്.

