Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിലേത് ദിലീപിന് 'വെൽകം ടു സബ് ജയിൽ' പറഞ്ഞ സർക്കാർ

text_fields
bookmark_border
കേരളത്തിലേത് ദിലീപിന് വെൽകം ടു സബ് ജയിൽ പറഞ്ഞ സർക്കാർ
cancel

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ നടന്‍ ദിലീപിന് 'വെൽകം ടു സബ് ജയിൽ' പറഞ്ഞ സർക്കാരാണ് കേരളത്തിലേതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദിലീപിന്‍റെ അറസ്റ്റ് സർക്കാറിന്‍റെ യശസ് ഉയർത്തി. നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കരുതലോടെയുള്ളതെന്നും കോടിയേരി വ്യക്തമാക്കി. 

മുഖ്യമന്ത്രിയുടെ പ്രസ്താവന വഴി കേരളാ പൊലീസിന് തെളിവുകൾ കണ്ടെത്താൻ സഹായകരമായി. ഇത് ഒരു സിനിമ നടന്‍റെ അറസ്റ്റിൽ വരെ എത്തിച്ചു. സമൂഹത്തിൽ ഒരാളുടെ സ്ഥാനം എന്തു തന്നെ ആയാലും ക്രിമിനൽ കുറ്റത്തിൽ പങ്കാളിയായാൽ നിയമവാഴ്ചക്ക് വിധേയനായേ പറ്റൂ എന്നും കോടിയേരി ചൂണ്ടിക്കാട്ടി. 

സ്ത്രീ സംരക്ഷണത്തിനാണ് ഇടതു സർക്കാറിന്‍റെ മുൻഗണന. യു.ഡി.എഫ് കാലത്ത് സ്ത്രീ വിഷയങ്ങളിൽ അലംഭാവം കാട്ടി. ഇടതു സർക്കാർ സ്ത്രീ സംരക്ഷണത്തിന് സുപ്രധാന നടപടികൾ സ്വീകരിച്ചതായും കോടിയേരി പറഞ്ഞു. വനിതാ സംവരണം ആവശ്യപ്പെട്ട് സി.പി.എം സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. 


 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - actress attack case: cpm state secretary kodiyeri balakrishnan support to ldf govt kerala news
Next Story