Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടിയെ ആക്രമിച്ച കേസ്: സെൻകുമാറിന്‍റെ നിലപാട് തള്ളി ലോക്നാഥ് ബെഹ്റ

text_fields
bookmark_border
നടിയെ ആക്രമിച്ച കേസ്: സെൻകുമാറിന്‍റെ നിലപാട് തള്ളി ലോക്നാഥ് ബെഹ്റ
cancel

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡി.ജി.പി ടി.പി സെൻകുമാറിന്‍റെ നിലപാട് തള്ളി ഡി.ജി.പി ലോക്നാഥ് ബെഹ്റ. വിമർശനങ്ങൾ കാര്യമാക്കേണ്ടെന്ന് കേസ് അന്വേഷണ ഉദ്യോഗസ്ഥയായ എ.ഡി.ജി.പി സന്ധ്യക്ക് അയച്ച കത്തിൽ പറയുന്നു. 

അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്. മികച്ച ഏകോപനമാണുള്ളത്. അന്വേഷണ ചുമതലയുള്ള ദിനേന്ദ്ര കശ്യപ് ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. അന്വേഷണ പുരോഗതി എല്ലാവരും അറിഞ്ഞിരുന്നതായി മനസിലാക്കുന്നു. ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും കത്തിൽ വിശദീകരിക്കുന്നുണ്ട്. 

അന്വേഷണത്തിൽ ഏകോപനമില്ലെന്ന സെൻകുമാറിന്‍റെ ആരോപണത്തിനെതിരെ ബി. സന്ധ്യ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ സന്ധ്യക്ക് നൽകിയ മറുപടി കത്തിലാണ് ബെഹ്റ ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Actress attack case: dgp loknath behera decline tp senkumar arguments -kerala news
Next Story