Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഡ്വ. കെ. അനന്തഗോപൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റായി ചുമതലയേറ്റു

text_fields
bookmark_border
ദേവസ്വം ബോർഡിലെ ഉയർച്ചക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് കെ. അനന്തഗോപൻ
k ananthagopan
cancel
camera_alt

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റായി കെ. അനന്തഗോപൻ സത്യപ്രതിജ്ഞ ചെയ്യുന്നു

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പുതിയ പ്രസിഡന്‍റായി അഡ്വ. കെ. അനന്തഗോപനും ബോർഡ് അംഗമായി അഡ്വ. മനോജ് ചരളേലും സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10.15ന് തിരുവനന്തപുരം നന്തൻകോട്ടെ ദേവസ്വം ബോർഡ് ആസ്ഥാനത്തെ കോൺഫറൻസ് ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ഗായത്രീ ദേവി ഇരുവർക്കും സത്യവാചകം ചൊല്ലി കൊടുത്തു. ദേവസ്വം ബോർഡ് ആദ്യ യോഗം ഇന്ന് ചേരും.

ദേവസ്വം ബോർഡിലെ നിലവിലെ സാമ്പത്തികസ്ഥിതി ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളും പഠിച്ച് ബോർഡിന്‍റെ ഉയർച്ചക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപൻ പറഞ്ഞു. തന്നെ ഏൽപ്പിച്ച ദൗത്യം ഉത്തരവാദിത്തത്തോടെ നിറവേറ്റുമെന്ന് അഡ്വ. മനോജ് ചരളേലും പറഞ്ഞു. എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും ഇരുവരും അഭ്യർഥിച്ചു.

എ​ൻ. വാ​സു​വി​ന്‍റെ പിൻഗാമിയായാണ് അഡ്വ. കെ. അ​ന​ന്ത​ഗോ​പ​നെ പു​തി​യ അ​ധ്യ​ക്ഷ​നാ​യി സി.​പി.​എം നി​ർ​ദേ​ശി​ച്ച​ത്. സി.​പി.​എം പ​ത്ത​നം​തി​ട്ട മു​ൻ ജി​ല്ല സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. കെ.​എ​സ്. ര​വി​യു​ടെ ര​ണ്ടു​ വ​ർ​ഷ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ്​ മ​നോ​ജ്​ അം​ഗ​മാ​കു​ന്ന​ത്.

സി.​പി.​ഐ പ​ത്ത​നം​തി​ട്ട ജി​ല്ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​മാ​യ മ​നോ​ജ് പ​ത്ത​നം​തി​ട്ട വൃ​ന്ദാ​വ​നം സ്വ​ദേ​ശി​യാ​ണ്. പ്ര​സി​ഡ​ന്‍റും അം​ഗ​വും ശ​ബ​രി​മ​ല സ്ഥി​തി ​ചെ​യ്യു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ നി​ന്നാ​ണെ​ന്ന​താ​ണ്​ ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Adv. k ananthagopan takes over as Travancore Devaswom Board President
Next Story