Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെയിന്‍റിന്‍റെ മറ പോലുമില്ലാതെ നഗ്നത പ്രദർശിപ്പിച്ച പൃഥ്വിരാജും രഹ്​ന ഫാത്തിമയെ പോലെ കുറ്റക്കാരൻ-ചർച്ചയായി അഭിഭാഷകയുടെ കുറിപ്പ്​

text_fields
bookmark_border
പെയിന്‍റിന്‍റെ മറ പോലുമില്ലാതെ നഗ്നത പ്രദർശിപ്പിച്ച പൃഥ്വിരാജും രഹ്​ന ഫാത്തിമയെ പോലെ കുറ്റക്കാരൻ-ചർച്ചയായി അഭിഭാഷകയുടെ കുറിപ്പ്​
cancel

രഹ്​ന ഫാത്തിമ സ്വന്തം കുട്ടികളെ കൊണ്ട്​ നഗ്​ന ശരീരത്തിൽ ​പെയിന്‍റ്​ ചെയ്യിച്ച സംഭവം ഏറെ വിവാദം സൃഷ്​ടിച്ചിരുന്നു. രഹ്​ന ഫാത്തിമയുടെ നഗ്​നതയ്‌ക്കെതിരെ കേസെടുത്ത ഉത്സാഹത്തോടെ നടൻ പൃഥ്വിരാജിനെതിരെയും കേസെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്​ സുപ്രീം കോടതി അഭിഭാഷക ആയ രശ്​മിത രാമചന്ദ്രൻ. ഈ വിഷയും ചൂണ്ടിക്കാട്ടി രശ്​മിത ഫേസ്​ബുക്കിലിട്ട്​ പോസ്റ്റ്​ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയാകുകയാണ്​.

രണ്ട്​ ദിവസം മുമ്പ്​ പൃഥ്വിരാജ്​ ഷർട്ട്​ ഇടാതെ ഒരു ബീച്ചിൽ നിൽക്കുന്ന ഫോ​ട്ടോ ഫേസ്​ബുക്കിൽ പോസ്റ്റ്​ ചെയ്​തതാണ്​ രശ്​മിതയുടെ പോസ്റ്റിന്​ ആധാരം. പെയിന്‍റ്​ കൊണ്ടു മറച്ച മാറിടം പൊതുവിടത്തിൽ പ്രദർശിപ്പിച്ച രഹ്​ന ഫാത്തിമയേക്കാൾ പെയിന്‍റിന്‍റെ മറ പോലുമില്ലാതെ നഗ്​നത പ്രദർശിപ്പിച്ച പൃഥ്വിരാജ് സുകുമാരൻ കുറ്റക്കാരനാണെന്ന്​ രശ്​മിത ചൂണ്ടിക്കാട്ടുന്നു.

നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നിക്ഷ്പക്ഷമായി നടപ്പാക്കുന്ന മാവേലി നാട്ടിൽ എന്തുകൊണ്ടാണ് പൃഥ്വിരാജിനെതിരെ കേസില്ലാത്തതെന്ന് സംശയം രഹ്​ന ഫാത്തിമ സംഭവത്തിൽ സദാചാരം തകർന്ന സകല മനുഷ്യരും ഏജൻസികളും പൊലീസും ജാമ്യം നിഷേധിച്ച കോടതിയും തീർത്തു തരണമെന്നും അവർ പറയുന്നു. ധനാഢ്യതയിലും ലോക പരിചയത്തിലും വൻ സ്വാധീനവും ആൾബലവുമുള്ള ആളുകളുടെ സമ്പത്തിലും രഹ്‌ന ഫാത്തിമയേക്കാൾ ഒരുപാടു മുകളിൽ നിൽക്കുന്ന പൃഥ്വിരാജ് ജാമ്യം കൊടുത്താൽ നാടു വിടാനുള്ള സാധ്യതയും ബഹുമാനപ്പെട്ട കോടതി പരിഗണിക്കണമെന്നും പോസ്റ്റിലുണ്ട്​.

രശ്​മിത രാമചന്ദ്ര​ന്‍റെ ഫേസ്​ബുക്​ പോസ്റ്റിന്‍റെ പൂർണരൂപം വായിക്കാം-

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story