കാർഷിക വിളകൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു
text_fieldsചക്കരക്കല്ല്: കാർഷിക വിളകൾ നശിപ്പിച്ച് സമൂഹിക വിരുദ്ധരുടെ പ്രതികാരം. കൂടാളി താഴത്ത് വീടിന് സമീപം അനാമിക ഹൗസിൽ കോൺട്രാക്റായ അനിൽ കുമാർ വീടിനു സമീപം സ്വകാര്യ വ്യക്തിയിൽനിന്ന് മൂന്ന് ഹെക്ടറോളം പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്ത പച്ചക്കറികളാണ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. 40 ഓളം വാഴകളും വിളവെത്തിയ പയറുമാണ് ഞായറാഴ്ച അർധരാത്രിയോടെ നശിപ്പിച്ചത്. ഉണക്കാനിട്ട 130 ഓളം റബർ ഷീറ്റും മോഷണം പോയി. തന്റെ കൃഷിയിടത്തിനു സമീപത്ത് നിന്ന് സ്ഥിരമായി ചിലർ മദ്യപിക്കാറുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്തതിന്റെ പ്രതികാരമായിരിക്കാം വിളകൾ നശിപ്പിക്കാൻ കാരണമെന്ന് അനിൽകുമാർ പറയുന്നു. മട്ടന്നൂർ പൊലീസിൽ പരാതി നൽകി. കൃഷി മന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് അനിൽ കൂമാർ.

