Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കള്ളനോട്ട് കേസിൽ കൃഷി ഓഫിസർ അറസ്റ്റിൽ; ബാങ്കിൽ കൊടുത്തത് 500ന്‍റെ നോട്ടുകൾ

text_fields
bookmark_border
jisha mol fake note case
cancel
camera_alt

ജിഷ 

ആലപ്പുഴ: കള്ളനോട്ട് കേസിൽ കൃഷി ഓഫിസർ അറസ്റ്റിൽ. എടത്വയിലെ കൃഷി ഓഫിസറായ എം. ജിഷ മോളെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ജിഷയെ റിമാൻഡ് ചെയ്തു.

ജിഷക്ക് പരിചയമുള്ള മത്സബന്ധന സാമഗ്രികൾ വിൽക്കുന്ന ആളാണ് 500 രൂപയുടെ ഏഴ് നോട്ടുകൾ ബാങ്കിൽ നൽകിയത്. ബാങ്കുകാർ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് ആണെന്ന് കണ്ടെത്തിയത്. ഇതോടെ വിവരം പൊലീസിന് കൈമാറുകയും ജിഷയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കള്ളനോട്ടുകളുടെ ഉറവിടം ജിഷമോൾ വെളിപ്പെടുത്തിയിട്ടില്ല. ഇവരുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കള്ളനോട്ട് നൽകി മറ്റാരെങ്കിലും കബളിപ്പിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Agriculture officer arrested in fake note case in alappuzha
Next Story