എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ കോഴിക്കോേട്ടക്കും തിരുവനന്തപുരത്തേക്കും മാറ്റി
text_fieldsകരിപ്പൂർ: നെടുമ്പാശ്ശേരി വിമാനത്താവളം ആഗസ്റ്റ് 26 വരെ അടച്ചതിനാൽ എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് മാറ്റി. അഞ്ച് സർവിസുകൾ തിരുവനന്തപുരത്തേക്കും രണ്ട് സർവിസുകൾ കോഴിക്കോേട്ടക്കുമാണ് മാറ്റിയത്. കൊച്ചി-മസ്കത്ത്, തിരുവനന്തപുരം-കൊച്ചി-സലാല, കൊച്ചി-അബൂദബി, കൊച്ചി-ദുബൈ, കൊച്ചി-ദോഹ സർവിസുകളാണ് നെടുമ്പാശ്ശേരിയിൽ സർവിസ് ശരിയാകുന്നതുവരെ തിരുവനന്തപുരത്തേക്ക് മാറ്റിയത്.
കൊച്ചി-ഷാർജ, കൊച്ചി-ബഹ്റൈൻ എന്നീ സർവിസുകളാണ് കോഴിക്കോേട്ടക്ക് മാറ്റിയത്. ആഗസ്റ്റ് 26ന് മുമ്പ് കൊച്ചിയിൽനിന്ന് ഗൾഫിലേക്ക് ബുക്ക് ചെയ്ത യാത്രക്കാർക്ക് പകരമായി അതേ സ്ഥലത്തേക്ക് തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽനിന്ന് യാത്ര െചയ്യാം. അധികനിരക്ക് ഇൗടാക്കില്ലെന്നും എക്സ്പ്രസ് അറിയിച്ചു.
