Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫോൺകെണി കേസുമായി ബന്ധപ്പെട്ട ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

text_fields
bookmark_border
ഫോൺകെണി കേസുമായി ബന്ധപ്പെട്ട ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
cancel

കൊച്ചി: മന്ത്രി എ.കെ ശശീന്ദ്രൻ ആരോപണ വിധേയനായ ഫോൺകെണി കേസുമായി ബന്ധപ്പെട്ട ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്വകാര്യ ടി.വി ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസുകള്‍ കെട്ടിച്ചമച്ചതാണെന്നും മന്ത്രി ശശീന്ദ്രനും ഫോണില്‍ സംസാരിച്ച മാധ്യമപ്രവര്‍ത്തകയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് സി.ബി.ഐ അന്വേഷിക്കണമെന്നുമാണ്​ കേസിലെ പ്രതിയായ മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപിന്റെ ഹരജിയിലെ ആവശ്യം. ​ 

ഈ ഘട്ടത്തിൽ ഹരജിക്കാരൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത് സംശയകരമാണെന്നാണ് സർക്കാർ നിലപാട്.  ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനി മഹാലക്ഷ്മി നൽകിയ  ഹരജിയും കോടതി പരിഗണിക്കും .ഹരജി  നല്‍കിയ മഹാലക്ഷ്മിയുടെ വിലാസം വ്യാജമാണെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - AK Saseendran Honey Trap-Kerala news
Next Story